എന്റെ കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച രസകരമായ കഥകളില്‍ ഒന്ന്...
1.എന്റെ കണ്ണന്,ഇന്നലെ കുളക്കടവില്വച്ചു കണ്ടപ്പോള്‍ എന്താ ഒരു പവര്‍. ഒന്ന് ചിരിച്ചലെന്താ ആകാശം ഇടിഞ്ഞു വീഴുമോ? ഏട്ടത്തി കൂടെ ഉണ്ടായിരുന്നതുകൊണ്ടാണോ. സാരല്യ, എട്ടത്തിക്കെല്ലാമറിയാം. കണ്ണന് പോയപ്പോള്‍ ഏട്ടത്തിയുടെ ഒരു നോട്ടം... ഞാനങ്ങോട് ചൂളിപ്പോയി. കണ്ണാ... വീട്ടിലെ പൂച്ച പെറ്റു. എനിക്ക് നാണായി. ഞാന്‍ നമ്മളെപ്പറ്റി കുറെ വേണ്ടാത്തതൊക്കെ ആലോചിച്ചു. പിന്നെ ഇന്ന് വൈകീട്ട് കാവില്‍ വരില്ലേ? ഇന്നലെ കാണിച്ചതുപോലെ വല്ല തോന്ന്യാസം കാണിച്ചാല്‍ നല്ല അടി വച്ചുതരും ഞാന്‍. നിര്‍ത്താന്‍ തോന്നണില്ല. അയ്യോ ദാ അച്ഛന് വരുന്നൂ...നിര്‍ത്തട്ടെ..സ്വന്തംശ്രീക്കുട്ടി.
2.കണ്ണേട്ടന്,ഇന്ന് ഞങ്ങളുടെ കോളേജില്‍ inaguration ആയിരുന്നു. ഓരോ പിള്ളേരും അവരുടെ lines കൂടെ കൊണ്ട് നടക്കുന്നു... ഹോ എനിക്കങ്ങട് കൊതിയായിപ്പോയി. ഇനി എന്നാ ഇതൊക്കെ. ഈ പഠിത്തോക്കെ ഒന്ന് വേഗം കഴിഞ്ഞാല്മതിയായിരുന്നു. അവിടെ അമ്മായിക്ക് സുഖമല്ലേ. ഞാനോരുദിവസം അങ്ങട് വരന്നുണ്ട്. അച്ഛനും അമ്മയും ഞാന്‍ ഇതെഴുതന കണ്ടാല്‍ കളിയാക്കി ജീവനെടുക്കും. എന്റെ ജീവനെടുത്താ ചോദിക്കാനും പറയാനും ആരുമില്ലെന്നാ ഇവരുടെ വിചാരം. നിര്‍ത്തട്ടെ. സ്വന്തം ശ്രീക്കുട്ടി
3.കൃഷ്ണേട്ടന്,ജോലി ഇപ്പൊ കിട്ടുംന്നൊക്കെ പറഞ്ഞിട്ട് എന്തായി? അച്ഛന്റെ മുന്പില് തല പൊക്കിപ്പിടിച്ച് നിക്കാണെങ്കില് ജോലി വേണം. അതൊന്നും അറിയാത്തതല്ലല്ലോ. കൃഷ്ണേട്ടന് ഒരു ചൂടില്ല. വലുതാവുമ്പൊ ആളുടെ സ്വഭാവമൊക്കെ മാറും എന്ന് ഞാന്‍ വിചാരിച്ചു. ആലോചനകളൊക്കെ മുറയ്ക്ക് നടക്കുന്നുണ്ട്. അച്ചനെല്ലാം തള്ളിക്കൊണ്ടിരിക്ക്യാ. വാക്കുപാലിക്കണ്ടേ. അമ്മായിക്ക് അസുഖം ഒന്നും ഇല്ല എന്നുവിചാരിക്കുന്നു. ശ്രീനന്ദിനി
4.കൃഷ്ണന് ചേട്ടന് ശ്രീനന്ദിനി എഴുതുന്നത്. അപ്പുവേട്ടന് കാലത്ത് ജോലിക്ക് പോയാല്‍ എഴുമണി ആവുമ്പോഴാ വര്വ. അതുവരെ മുത്തുവിനെ കളിപ്പിച്ചിരിക്കും. മുത്തു എപ്പോഴും കൃഷ്ണന് മാമനെ ചോദിക്കാറുണ്ട്. ഞാന്‍ ഒരു കാര്യം ചോദിക്കണമെന്ന് കുറെ നാളായി വിചാരിക്കുന്നു. കൃഷ്ണേട്ടന് എന്താ കല്യാണം കഴിക്കാത്തത്???
Sunday, May 18, 2008
Subscribe to:
Post Comments (Atom)
5 comments:
ശ്രീനന്ദിനി ആളു കൊള്ളാമല്ലോ! അവള് ശരിക്കും ഒരു പെണ്‍കുട്ടി തന്നെ....
കൊള്ളാം . വേഗം അടുത്ത പോസ്റ്റ് ഇട്
കൊള്ളാം..
ഒരുപദേശം
വേഡ് വെരിഫിക്കേഷന് ഒഴിവാക്കിക്കൂടെ
kollaam KK :)
ahaaa aliya kalakkittaaa
Post a Comment